ഗുഹയില്‍ അകപ്പെട്ട് രക്ഷപ്പെട്ട തായ്‍ലൻഡിലെ കുട്ടികള്‍ ബുദ്ധഭിക്ഷുക്കളാകുന്നു

തായ്‍ലൻഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ മരണത്തിനു കീഴടങ്ങിയ സമന്റെ ഓർമയ്ക്കായി,രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധഭിക്ഷുക്കളാകുമെന്നാണ് സൂചന.ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികളിലൊരാളുടെ കുടുംബമാണു 12 പേരെയും ബുദ്ധഭിക്ഷുക്കളാക്കാൻ കുടുംബങ്ങൾ ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്.

ഗുഹയ്ക്കുള്ളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചശേഷം വെള്ളക്കെട്ടിലൂടെ മടങ്ങുവേ ശരീരത്തില്‍ ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടറിലെ ഓക്സിജന്‍ തീർന്നാണ് തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായിരുന്ന സമൻ കുനോന്ത് (38)മരിച്ചത്.17 ദിവസം നീണ്ട രക്ഷാദൗത്യത്തിന്റെ ഒരേയൊരു രക്തസാക്ഷിയാണു സമൻ. മരണശേഷം ‘സെർജന്റ് സാം’ എന്ന വിളിപ്പേരിൽ ലോകമെങ്ങും പ്രശസ്തനായി സമൻ.

കുട്ടികൾ സന്യാസം സ്വീകരിച്ചാൽ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. മാത്രമല്ല, ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമാകണമെന്നില്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാനും തടസ്സമില്ല. കുട്ടികള്‍ക്കൊപ്പം ഗുഹയില്‍ അകപ്പെട്ട ഫുട്ബോൾ പരിശീലകൻ മുൻപു ബുദ്ധസന്യാസിയായിരുന്നു. പിന്നീടു മുത്തശ്ശിയെ പരിചരിക്കാനായി അതുപേക്ഷിക്കുകയായിരുന്നു.

error: Content is protected !!