.പോലീസ് മേധാവിയെ ഇനി കേന്ദ്രം തീരുമാനിക്കും

പൊലീസ് മേധാവിമാരെ നിയമിക്കാൻ ഇനി സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. നിയമനച്ചുമതല സുപ്രീംകോടതി യുപിഎസ്‌സിക്കു കൈമാറി.

ഡിജിപിയാക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പേരുകൾ മൂന്നുമാസം മുൻപ് സംസ്ഥാന സർക്കാർ യുപിഎസ്‌സിക്കു കൈമാറണം. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്ന്‍ പേരുകള്‍ സംസ്ഥാനത്തിന് കൈമാറും ഇതില്‍ നിന്നായിരിക്കണം പുതിയ ഡിജിപിയെ തെരഞ്ഞെടുക്കേണ്ടത്. ഇടക്കാലത്തേക്ക് ഡിജിപിമാരെ നിയമിക്കരുത്. ഒരാൾക്കു രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

error: Content is protected !!