വിവാഹ വാഗ്ദാനം നല്‍കി പീഡനം; പയ്യന്നൂര്‍ സ്വദേശിക്കേതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബസ്സ് ഡ്രൈവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

രാമന്തളി എട്ടിക്കുളം സ്വദേശിനിയായ മുപ്പതുകാരിയുടെ പരാതിയിൽ ബസ്സ് ഡ്രൈവർ ഏര്യത്തെ അഷ്റഫിനെതിരെയാണ് കേസ്.

വിവാഹ വാഗ്ദാനം നൽകി 2013- മുതൽ അഞ്ച് വർഷക്കാലം നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞ് മാറുകയും ചെയ്തുവെന്നാണ് പരാതി.തമിഴ്നാട്, മംഗലാപുരം, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് പീഡനം നടന്നത്.പരാതിക്കാരിയുടെ സ്വർണ്ണാഭരണങ്ങളും പ്രതി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.പ്രതി പോലീസിന്റെ വലയിലായതായാണ് സൂചന.

error: Content is protected !!