ഇന്ധന വിലവര്‍ധന തുടരുന്നു

സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് (12-7-18 ന്) ഒരു ലിറ്റർ ഡീസലിന് ഏഴ് പൈസയും ഒരു ലിറ്റർ പെട്രോളിന് ആറ് പൈസയും കൂടി.

ജൂലൈ അഞ്ചു മുതൽ ദിവസേനയുള്ള വർദ്ധനവ് കാരണം എട്ടു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ എട്ടു പൈസയും ഡീസലിന് 98 പൈസയും വർദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് നികുതിയടക്കം 17 പൈസ വർധിച്ച് 79.68 ആയി. ഡീസലിന് 16 പൈസ വർധിച്ച് 73.07 ആയി.

error: Content is protected !!