പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ പി.സി.ജോര്‍ജ് എംഎല്‍എ അടിച്ചു തകര്‍ത്തു

ടോള്‍ പ്ലാസയിലെ ബാരിയര്‍ പി.സി.ജോര്‍ജ് എംഎല്‍എ അടിച്ചു തകര്‍ത്തു.  തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയറാണ് എംഎല്‍എ അടിച്ചു തകര്‍ത്തത്.  ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ല.  ടോള്‍ വാങ്ങാന്‍ വൈകി. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയത്.

തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു എംഎല്‍എ. എഎന്നാല്‍ അദ്ദേഹം സഞ്ചരിച്ച ആഡംബര കാറില്‍ എംഎല്‍എ ബോര്‍ഡ് ഇല്ലായിരുന്നു. ആളെ തിരിച്ചറിയാതിരുന്ന  ടോള്‍ പ്ലാസ ജീവനക്കാര്‍ കൗണ്ടറില്‍ വണ്ടിയെത്തിയപ്പോള്‍ ടോള്‍ ചോദിച്ചു.

ഇതില്‍ പ്രകോപിതനായ എംഎല്‍എ കാറില്‍ നിന്ന് പുറത്തിറങ്ങി ടോള്‍ പ്ലാസയിലെ ബാരിയര്‍ വലിച്ചൊടിച്ച ശേഷം യാത്ര തുടരുകയായിരുന്നു. എംഎല്‍എയ്ക്കൊപ്പം ഡ്രൈവറടക്കം മറ്റു മൂന്ന് പേരും കാറിലുണ്ടായിരുന്നു.

ജീവനക്കാരെ ഭീഷണിപ്പെടുത്താനും ബാരിയര്‍ ഒടിക്കാനും ഇവരും ഒത്താശ ചെയ്തെന്നാണ് ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

 

error: Content is protected !!