അവിശ്വാസ പ്രമേയം; ബിജെപിക്ക് തിരിച്ചടി

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കുന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഎക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്‍റിലെ ബലപരീക്ഷണം.

നേരത്തെ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ശിവസേന അവസാന നിമിഷം വോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുമായി സംസാരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ തയ്യാറായെങ്കിലും ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

ശിവസേന എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാറിന്‍റെ നിമയനിര്‍മാണത്തെ പിന്തുണയ്ക്കാന്‍ മാത്രമാണ് വിപ്പില്‍ നിര്‍ദേശമുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന മാറി നില്‍ക്കുന്നത്.  തെലുങ്കുദേശം പാര്‍ട്ടിയാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയുടെ ഭാഗമായിരുന്ന ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ശിവസേന കൂടി പ്രതികൂല നിലപാടെടുത്തതോടെ ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് അവിശ്വാസ പ്രമേയം ഉയര്‍ത്തുന്നത്.

എന്‍ഡിഎ അവിശ്വാസ പ്രമേയം വിജയിക്കുമെങ്കിലും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നതുപോലുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന് ഉത്തരം മുട്ടും. ശിവസേനയെ ചേര്‍ത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അവിശ്വാസവോട്ടെടുപ്പ് വിജയിക്കാനായിരുന്നു മോദിയും അമിത് ഷായും ലക്ഷ്യമിട്ടത്. ഈ നീക്കത്തിനാണ് ഇപ്പോള്‍ തടസമായിരിക്കുന്നത്. എന്നാല്‍ ശിവസേന കൂടാതെ 296 അംഗങ്ങളുള്ള എന്‍ഡിഎക്കൊപ്പം എഐഎഡിഎംകെയുടെ വോട്ടുറപ്പിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.

അതേസമയം ലോകസഭയില്‍ 20 എംപിമാരുള്ള ബിജു ജനതാദള്‍ ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചു. യുപിഎ,എന്‍ഡി സര്‍ക്കാരുകളെ കൊണ്ട് യാതൊരു ഗുണവും ഒഡീഷയ്ക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കിയാണ് ജനദാദള്‍ സഭവിട്ടത്.

error: Content is protected !!