അടുത്ത അധ്യയന വര്‍ഷം മുതൽ നീറ്റിനും ജെ.ഇ.ഇയ്കക്കും രണ്ടു വട്ടം പ്രവേശന പരീക്ഷ

അടുത്ത അധ്യയന വര്‍ഷം മുതൽ നീറ്റിനും ജെ.ഇ.ഇയ്കക്കും രണ്ടു വട്ടം പ്രവേശന പരീക്ഷ നടത്തും. എന്നാൽ രണ്ടു പരീക്ഷയും വിദ്യാര്‍ത്ഥികള്‍ എഴുതണമെന്നില്ല. രണ്ടു പരീക്ഷയും എഴുതുന്നവരുടെ മികച്ച മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും. യുജിസി,സിബിസി തുടങ്ങിയവര്‍ നടത്തിയിരുന്ന നീറ്റ്, ജെ.ഇ.ഇ, നെറ്റ്, സിമാറ്റ് പ്രവേശന പരീക്ഷകള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാകും ഇനിമുതല്‍ നടത്തുക.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി  പ്രകാശ് ജാവദേക്കറാണ് പ്രവേശന പരീക്ഷ രീതിയിലെ മാറ്റം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തുക തെരഞ്ഞെടുത്ത കംപ്യൂട്ടറില്‍ സെന്‍ററിലാകും. സിലബസ്, ഫീസ് എന്നിവയില്‍ മാറ്റമുണ്ടാകില്ലെന്നും ഫലം വേഗം വരുമെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയാണ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!