കോഴിക്കോട് പേരാമ്പ്രയിൽ എസ്.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു ; അക്രമികൾ പോപ്പുലർഫ്രണ്ട് പ്രവർത്തകരെന്ന് സി.പി.എം

കോഴീക്കോട്പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരയാട് എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അരീക്കുളത്ത് സിപിഎം–എസ്ഡിപിഐ സംഘർഷത്തിനിടെയാണ് വിഷ്ണുവിന് വെട്ടേറ്റത്.വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

error: Content is protected !!