വ്യാജരേഖ ചമച്ച് വസ്തുവകകള്‍ തട്ടിയ കേസ്; ഡെപ്യൂട്ടി തഹസിൽദാറെ അറസ്റ്റ് ചെയ്തേക്കും

തളിപ്പറമ്പ് തൃഛംബരത്തെ പരേതനായ കുഞ്ഞമ്പു ഡോക്ടറുടെ മകനും റിട്ട: സഹകരണ റജിസ്ട്രാറുമായ പുതുക്കുളങ്ങര വീട്ടിൽ ബാലകൃഷ്ണന്റെ വസ്തുവകകള്‍ വ്യാജരേഖചമച്ച് തട്ടിയ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലിസ് ശക്തമാക്കി.  ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീടും പരിയാരം അമ്മാനപ്പാറയിലെ സ്ഥലവുമാണ് വ്യാജരേഖ ചമച്ച് തട്ടിയത്.

മുൻ തഹസിൽദാറെയും അന്നത്തെവില്ലെജ് ഓഫിസറെയുമാണ് കേസില്‍ പ്രതി ചേർത്തിട്ടുള്ളത്. അന്നത്തെവില്ലെജ് ഓഫീസറും നിലവിൽ ഡെപ്യൂട്ടി തഹസിൽദാറുമായ തളിപ്പറമ്പകരിമ്പത്തെ കെ.വി.അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള ആദ്യപടിയായി ജില്ലാ കളക്ടർക്ക് പോലീസ് റിപ്പോർട്ട് നൽകി. ഇന്ന് രാവിലെ 10 മണിയോടെ പയ്യന്നൂരിലെത്തിയ തളിപ്പറബ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് പയ്യന്നൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. കെ.വിനോദ് കുമാറാണ് റിപ്പോർട്ട് നൽകിയത്.അബ്ദുൾ റഷീദുംഈ കേസിലെ മറ്റൊരു പ്രതിയായമുൻ തളിപ്പറമ്പ് തഹസിൽദാർ കണ്ണൂർ സിറ്റിയിലെ മുഹമ്മദ് അസ്ലമും ഒളിവിലാണെന്നാണ് സൂചന. പോലിസ് ഇവരുടെ ടവർ ലൊക്കേഷൻ പരിശോധിക്കുന്നുണ്ട്.

 

 

error: Content is protected !!