തന്‍റെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു; കാജോള്‍

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഖം, ബാസീഗര്‍ തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമയില്‍ ഇന്നും സജീവമാണ്. തന്‍റെ കരിയറില്‍ താന്‍ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് കജോള്‍ പറഞ്ഞു.

ചില ചിത്രങ്ങളില്‍ അഭിനയിക്കാമായിരുന്നെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അതില്‍ വേദനയോ പശ്ചാത്താപമോ തോന്നിയിട്ടല്ല. തന്‍റെ തിരഞ്ഞെടുപ്പുകളൊക്കെ ശരിയായിരുന്നു. ജീവചരിത്രം സിനിമയാകുന്ന സമയമാണിത്. തന്‍റെ ജീവിതം ആരെങ്കിലും സിനിമയാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും കജോള്‍ ഒരു മാധ്യമത്തോട് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

error: Content is protected !!