ലോകത്ത് എവിടെയായാലും നിങ്ങള്‍ക്ക് സുരക്ഷിതരായിരിക്കാം ;പുത്തന്‍ സാങ്കേതികവിദ്യയുമായി “ഡോര്‍മിയോ”

കാലം മാറി നാട് മാറി കൂട്ടത്തില്‍ വീടും മാറി. മനോഹരമായ വീടും ഷോപ്പിങ് മാളുകളും പണിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാകുന്നത് കെട്ടിടത്തിന്‍റെ സുരക്ഷയിലാണ്. അതില്‍ തന്നെ ഏറ്റവും ടെന്‍ഷന്‍ വാതിലുകളുടെ കാര്യത്തിലാണ്. തിരക്കുള്ള കടകളും അടച്ചിടുന്ന വീടുകളും എന്നും തലവേദന സൃഷ്ഠിക്കാറുമുണ്ട്. ഇതിനൊരു പരിഹാരവുമായിട്ടാണ് ഡോര്‍മിയോ ആര്‍ക്കിട്ടെക്ച്വറല്‍ ഗ്ലാസ്സ് സൊലൂഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡോര്‍മിയോ ഓട്ടോമേറ്റിക്ക് ഡോര്‍ ലോക്ക് സിസ്റ്റത്തിലൂടെ ലോകത്തെവിടെ നിന്നും ഡോര്‍ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും അതും ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ. ഡോര്‍മിയോ ഡോര്‍ ലോക്ക് സെറ്റ് ചെയ്തതിന് ശേഷം നിങ്ങളുടെ ഫോണില്‍ ഡോര്‍മി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് വേണ്ടത്. ഈ ആപ്ലിക്കേഷനിലൂടെ വീടിന്‍റെയോ കടയുടെയോ ഡോറുകള്‍ എവിടെ നിന്നും നിയന്ത്രിക്കാന്‍ സാധിക്കും.

“ഡോര്‍മിയോ”മൊബൈല്‍ ആപ്ലിക്കേഷന്‍

ഡോര്‍മിയോ പ്രോജക്റ്റ് എഞ്ചിനീയര്‍ സന്ദീപ് പറക്കാട്ടും പ്രദീപും ഡോര്‍മിയോ ടീമും രണ്ട് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡോര്‍മിയോ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഡോര്‍ ലോക്കുകള്‍ ഏറെ സുരക്ഷിതമാണ്. ഡോര്‍മിയോ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡോര്‍ നമ്പര്‍ ഈ ആപ്ലിക്കേഷനുയായി കണക്ട് ആവുകയും പിന്നീട് ഡോറുകള്‍ ആപ്ലിക്കേഷനുപയോഗിച്ച് നിയന്ത്രിക്കാനും കഴിയുന്നു.

അനുവാദമില്ലാതെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഡോര്‍മിയോ ആപ്ലിക്കേഷനില്‍ അപായ സൂചന ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പതിനഞ്ച് അടി ഉയരത്തില്‍ വരെ ഡോര്‍മി ഓട്ടോമേറ്റിക്ക് സെന്‍സര്‍ ഡോര്‍ ലോക്ക് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയും, സാധാരണ ഗതിയില്‍ എട്ടടി വരെയാണ് ഉയരപരിധി. നിലവില്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമല്ല.പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോര്‍മിയോ ഇന്ത്യയിലൊട്ടാകെയും സിംഗപ്പൂര്‍ ,ശ്രീലങ്ക തുടങ്ങി മിഡിലീസ്റ്റ് രാജ്യങ്ങളിലും ലാഭ്യമാണ്. നിരവധി ഷോപ്പിങ് മാളുകളിലും കടകളിലും ഡോര്‍മിയോ സെന്‍സര്‍ ഡോര്‍ ലോക്കിങ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.

ഡോര്‍മിയോ ആര്‍ക്കിട്ടെക്ച്വറല്‍ ഗ്ലാസ്സ് സൊലൂഷന്‍ പുതുതായി വികസിപ്പിച്ചെടുത്ത ഡോര്‍ ലോക്കിങ് സോഫ്ട് വെയര്‍കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉല്‍ഘാടനം ചെയ്തു. താവക്കര ബ്രോഡ് ബീന്‍ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ത്രിവിക്രമന്‍ ,കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രോജക്റ്റ് ഹെഡ് ഷിബു കുമാര്‍,ലയണ്‍സ് ക്ലബ് ഓഫ് സൌത്ത് പ്രസിഡന്‍റ് അമര്‍നാഥ് ജി വൈ,ഷെര്‍ലോണ്‍ മാട്രസ് മാനേജിങ് ഡയരക്ടര്‍ റിഷാല്‍ റഹ്മാന്‍,ഡോര്‍മിയോ കണ്‍ട്രി ഹെഡ് ഗിരീഷ്‌ മൈലപ്രവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!