സി പി എം രാമായണ മാസാചരണം സംഘടിപ്പിക്കാനൊരുങ്ങുന്നു

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് സിപിഎമ്മിന്റെ നീക്കം.ഇതിനായി നിരവധി നീക്കങ്ങള്‍ നടത്തിയ സി പി എം പുതുതായി രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ഇതിന്റെ ഭാഗമായി രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്നതിന് പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.

നേരിട്ട് ഇടപെടാതെ പാര്‍ട്ടിയുടെ കീഴിലുള്ള സംസ്‌കൃത സംഘത്തിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുക.ഇതിലൂടെ ഹൈന്ദവ വിശ്വാസികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും അണികളുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞ്പോക്ക് തടയാനും സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായി രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്നതിന് പ്രസംഗങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി ഈ മാസം 25-ന് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.കൂടാതെ എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ പ്രഭാഷണപരമ്പരകളും ചര്‍ച്ചയും സംഘടിപ്പിക്കും.

ഇതിലൂടെ ക്ഷേത്രക്കമ്മിറ്റികള്‍ മുഖേനയുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ തടയാനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി അമ്പലക്കമ്മിറ്റിക്കാരുടെ കൂട്ടായ്മയും സംഘടിപ്പിക്കും.നേരത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തടയിടാന്‍ സി പി എം ശോഭായാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

error: Content is protected !!