അമ്മ ഒരു കുടുംബമെങ്കില്‍ വാക്കാലുള്ള പരാതി പരിഗണിക്കില്ലേ; ആക്രമിക്കപ്പെട്ട നടി

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിലുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മളേനത്തില്‍ നടത്തിയ പരാമര്‍ശമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അവര്‍ക്ക് ആവശ്യമുള്ള സഹായം നല്‍കാന്‍ സംഘടന തയ്യാറാണ്. തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതായി ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അമ്മയൊരു കുടുംബമാണെന്നും മോഹന്‍ലാല്‍ പറഞ്ഞതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തും സംഘടനയുടെ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ രമ്യ നമ്പീശന്‍.

പത്രസമ്മേളനം കണ്ട ശേഷം താന്‍ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതായി രമ്യ നമ്പീശന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്മയൊരു കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി പരിഗണിക്കില്ലേയെന്ന് ആക്രമിക്കപ്പെട്ട നടി ചോദിച്ചതായി രമ്യ പറയുന്നു സംഘടനയില്‍ ആരും ആരോപണം ഉന്നിയിക്കുന്നിക്കുന്ന പതിവില്ല. സംഭവം അന്വേഷിക്കാമെന്ന് സംഘടന പറഞ്ഞിരുന്നു. അവര്‍ സംഭവം അന്വേഷിച്ചും കാണും. ഈ കാര്യം ആരോപണവിധേയനായ നടന്‍ നിഷേധിച്ച് കാണും. അതു കൊണ്ടായിരിക്കും നടപടിയെടുക്കാത്തത്. ഇതില്‍ നിന്നും പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ലെന്ന് മനസിലാക്കാമെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞതായി രമ്യ പറഞ്ഞു.

സംഘടനയില്‍ തങ്ങളുടെ അടിസ്ഥാന അവകാശങ്ങളുടെ കാര്യത്തില്‍ വിവചേനമുള്ളതായി രമ്യ ആരോപിച്ചു. പ്രതിയായ വ്യക്തിയും ആക്രമിക്കപ്പെട്ട നടിയും എങ്ങനെയാണ് ഒരെ സംഘടനയില്‍ പ്രവര്‍ത്തിക്കുക. രേഖാമൂലം പരാതി കിട്ടിയില്ലെന്ന കാര്യം പറഞ്ഞ് ഒരാള്‍ നേരിടുന്ന പ്രശ്നത്തെ തള്ളുന്നത് നീതി നിഷേധമാണ്.

അമ്മയുടെ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയമുണ്ടായിരുന്നതായി മോഹന്‍ലാല്‍ പറയുന്നു. അജണ്ടയുടെ പ്രിന്റഡ് കോപ്പിയിലുണ്ടായിരുന്ന ഏഴ് വിഷയങ്ങളില്‍ ഇക്കാര്യമില്ലായിരുന്നു.താനും ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹന്‍ദാസും രേഖാമൂലം രാജി നല്‍കിയിട്ടുണ്ട്. റിമ വിദേശത്തായിരുന്നത് കൊണ്ട് രേഖാമൂലം രാജി നല്‍കിയിട്ടില്ലെന്നും രമ്യ പറഞ്ഞു.

നേരത്തെ  രാജിവയ്ക്കുന്ന വേളയില്‍ ആക്രമിക്കപ്പെട്ട നടി ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു ദിലീപ് തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നതിന് ഇടപെട്ടിരുന്നുവെന്നത്. ഈ വിഷയത്തില്‍ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ തയ്യാറായില്ല. പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന സ്വീകരിച്ചിട്ടില്ലെന്നും നടി ആരോപിച്ചിരുന്നു. വളരെ മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് നടി രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.

error: Content is protected !!