അഭിമന്യു വധം; പോലീസ് തിരയുന്ന ആള്‍ തിരുവനന്തപുരത്ത് പിടിയില്‍

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശികളായ അനസ്(27), നൗഫല്‍(28) എന്നിവരാണ് ആലുവയില്‍ വച്ച് വലിയതുറ പൊലീസിന്റെ പിടിയിലായത്. ഹവാല സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനസ് ഉള്‍പ്പെടെ അഞ്ചു പേരെ വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ എ.ഡി.പി.എയുമായി ബന്ധപ്പെട്ട കേസുകളില്‍ അനസിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടിരുന്നു. കൂടുതല്‍ ചോദ്യംചെയ്യലിനായി ഇയാളെ ഇന്ന് എറണാകുളം പൊലീസിന് കൈമാറും.

ഒരു മാസം മുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തിനു പുറത്തുവച്ച് കോഴിക്കോട് സ്വദേശികളായ യുവതികളെയും ഒരു യുവാവിനെയും കാറില്‍ ബലമായി കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് സ്വദേശി നിസാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

എന്നാല്‍ ഇവര്‍ക്ക് അഭിമന്യു കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് കൊലപാതക കേസ് അന്വേഷിക്കുന്ന അന്വേഷണസംഘം ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും വലിയതുറ പൊലീസ് അറിയിച്ചു.

error: Content is protected !!