അഭിമന്യു വധം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ അനന്തലാലിനെ മാറ്റി. സെൻട്രൽ സിഐ ആയിരുന്നു. കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ എസ്.ടി. സുരേഷ് കുമാറിനാണ് പുതിയ ചുമതല. അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അഭിമന്യുവിനെ കുത്തിയെന്നു സംശയിക്കുന്ന മുഹമ്മദ് ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഒളിവിലാണ്.

അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. അതേ സമയം അഭിമന്യു വധത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ എവിടെയാണെന്ന് സൂചന ലഭിച്ചെന്ന് പോലീസ്. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം പ്രതികള്‍ സംസ്ഥാനം വിട്ടെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല.

error: Content is protected !!