സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടത് : പിണറായി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ്  പ്രധാനമന്ത്രിയെ കാണാന്‍ രണ്ടുതവണ അനുമതി നിഷേധിച്ച വിവരം മുഖ്യമന്ത്രി വിശദീകരിച്ചത്. രണ്ടുതവണ അനുമതി തേടിയപ്പോഴും നിഷേധിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സമീപനമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

error: Content is protected !!