രാഹുൽ ഗാന്ധിക്ക് പരാതി നൽകാനുള്ള പി ജെ.കുര്യന്റെ തീരുമാനം ഉചിതം; ഉമ്മൻ ചാണ്ടി

രാഹുലിന് പരാതി നൽകാനുള്ള കുര്യന്‍റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി. അപ്പോള്‍ കാര്യങ്ങള്‍ കുര്യന് മനസ്സിലാകുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആരോപണത്തിന് യുവ എംഎൽഎമാര്‍ മറുപടി നൽകട്ടേയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനാവാദത്തിന് ഹസ്സനും ചെന്നിത്തലയും മറുപടി നൽകണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ടെന്ന് സൂചനയുണ്ട്. ഒറ്റ തിരിഞ്ഞു ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എ ഗ്രൂപ്പ് വിമര്‍ശനം.

error: Content is protected !!