ഉ​രു​ൾ​പൊ​ട്ട​ൽ: ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു; മ​ര​ണം 13

കോഴിക്കോട്  ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. നേ​ര​ത്തെ മ​രി​ച്ച ഹ​സ​ന്‍റെ ഭാ​ര്യ ആ​സ്യ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​നി അ​ബ്ദു​റ​ഹി​മാ​ന്‍റെ ഭാ​ര്യ ന​ഫീ​സ​യെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്.ന​ഫീ​സ​യ്ക്കാ​യി തെ​ര​ച്ചി​ൽ തുടരുകയാണ്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ലാ​ണ് തു​ട​രു​ന്ന​ത്.

വെ​ട്ടി​യൊ​ഴി​ഞ്ഞ​തോ​ട്ടം ക​രി​ഞ്ചോ​ല അ​ബ്ദു​റ​ഹി​മാ​ൻ (60), ക​രി​ഞ്ചോ​ല ജാ​ഫ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ക​രി​ഞ്ചോ​ല അ​ബ്ദു​ൽ സ​ലീ​മി​ന്‍റെ മ​ക്ക​ളാ​യ ദി​ൽ​ന ഷെ​റി​ൻ (ഒ​മ്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്), ക​രി​ഞ്ചോ​ല ഹ​സ​ൻ (65), മ​ക​ൾ ജ​ന്ന​ത്ത് (17), അ​ബ്ദു​റ​ഹി​മാ​ന്‍റെ മ​ക​ൻ ജാ​ഫ​റി (35) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച​യും ക​രി​ഞ്ചോ​ല നു​സ്റ​ത്തി​ന്‍റെ മ​ക​ൾ 11 മാ​സം പ്രാ​യ​മാ​യ റി​സ്‌​വ മ​റി​യ​ത്തി​ന്‍റെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ചയും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ശ​നി​യാ​ഴ്ച ക​രി​ഞ്ചോ​ല ഹ​സ​ന്‍റെ മ​ക​ൾ നു​സ്ര​ത്ത് (26), നു​സ്ര​ത്തി​ന്‍റെ മ​ക​ൾ റി​ൻ​ഷ മെ​ഹ​റി​ൻ (നാ​ല്), മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഭാ​ര്യ ഷം​ന (25), മ​ക​ൾ നി​യ ഫാ​ത്തി​മ (മൂ​ന്ന്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

error: Content is protected !!