എടപ്പാള്‍ പീഡനം; എസ്‌ഐ അറസ്റ്റില്‍

പീഡന നടന്ന വിവരം അറിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിനാണ് ചങ്ങരംകുളം എസ്ഐ കെ ജി ബേബിയെ അറസ്റ്റ് ചെയ്തത് .നേരത്തെ വകുപ്പ് തല അന്വേഷണത്തിൻ്റെ ഭാഗമായി എസ്. ഐ യെ സസ്‌പെന്റ്ചെയ്തിരുന്നു .പോക്സോ യിലെ 19 -1 ,21 ഐപിസി 166a വകുപ്പുകൾ പ്രകാരം നേരത്തെ യ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു .ചൈൽഡ് ലൈൻ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസ്എടുത്തിരുന്നില്ല .ഒടുവിൽ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി ഉണ്ടായത് .

ഈ ദൃശ്യങ്ങൾ പുറത്തുവിട്ടെന്നാരോപിച്ച്‌ തിയേറ്റർ ഉടമയെ ഇന്നലെ അറസ്റ് ചെയ്തിരുന്നു .പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു .തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിയും ഡി ജി പി യെ വിളിച്ചു അതൃപ്തി അറിയിച്ചിരുന്നു .വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫിനും പോലീസിനെ തള്ളി പറഞ്ഞ് രംഗത്ത് വന്നു .തിയേറ്റർ ഉടമയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം തൃശൂർ റേഞ്ച് ഐ ജി അറിഞ്ഞിരുന്നുവെന്നാണ് വിവരം എന്നാൽ ഇക്കാര്യം ഡി ജി പി യെ അറിയിച്ചിരുന്നില്ല കുറ്റം പുറത്തുകൊണ്ടുവന്നയാളെ അഭിനന്ദിക്കുന്നതിനുപകരം അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിക്ഷേധങ്ങൾ ഉയർന്നിരുന്നു .

ഇതിനിടെ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത കൗൺസിലർ ധന്യയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരാകില്ലെന്ന മറുപടിയാണ് നൽകിയത് .കഴിഞ്ഞ ഏപ്രിൽ 18നാണ് എടപ്പാളിലെ തീയേറ്ററിൽ പത്ത് വയസുകാരി മാതാവിന്റെ അറിവോടെ പീഡിപ്പിച്ചത്.
.

error: Content is protected !!