കണ്ണൂരില്‍ നാലിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ജൂണ്‍ 25ന്

ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക ജൂണ്‍ 25ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തലശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡായ കാവുംഭാഗം, മാങ്ങാട്ടിടം പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൈതേരി 12ാം മൈല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കയറ്റീല്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ കൊളച്ചേരി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

2018 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ഒമ്പത്. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20. അപ്പീല്‍ തീരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അതും കൂടി ഉള്‍പ്പെടുത്തി അന്തിമ വോട്ടര്‍പട്ടിക ജൂലൈ 24ന് പ്രസിദ്ധീകരിക്കും.

ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ബാലന്‍, അസി. സെക്രട്ടറി വി.ആര്‍ വിജയരാജ്, തലശ്ശേരി മുനിസിപ്പാലിറ്റി സെക്രട്ടറി കെ. മനോഹര്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. പത്മനാഭന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക്് രാജീവന്‍ കെ.സി, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, ബിന്ദു യു.വി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!