കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ജൂണ്‍ 26, 28 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും 27 ന് അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരള, കര്‍ണാടക ലക്ഷദ്വീപ് തീരത്ത്, പടിഞ്ഞാറന്‍ ദിശയില്‍ 45-55 കീലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

error: Content is protected !!