അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു;

‘അമ്മ’യില്‍ നിന്നും നാല് നടിമാര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.അമ്മ സംഘടനയല്ല വെറുമൊരു സംഘമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. ക്രിമിനല്‍സ്വഭാവമുള്ള മാഫിയ സംഘമായി അമ്മയുടെ നേതൃത്വം മാറി. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് ‘അമ്മ’യെന്നും ആഷിഖ് അബു പറഞ്ഞു.

ജനാധിപത്യസ്വഭാവമില്ലാതെയാണ് അമ്മ ഇതുവരെ പ്രവര്‍ത്തിച്ചത്. തമ്പുരാക്കന്മാരെപ്പോലെയാണ് ചിലര്‍അമ്മ ഭരിച്ചിരുന്നത്. നൂറ്റാണ്ടിന്റെ കലയായ സിനിമ ഒരാളുടെ കയ്യില്‍ ഒതുങ്ങരുതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.

ക്രിമിനല്‍സ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയര്‍ത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് അമ്മ ചെയ്തത്.മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് നടിമാര്‍ രാജിവെച്ചത്. സ്വന്തം കൂട്ടത്തിലുള്ള സ്ത്രീകളെ അപഹസിക്കാനും ആക്രമിക്കാനുമാണ് അമ്മ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതുതന്നെയാണ് അമ്മയുടെ അജണ്ട.

‘അമ്മ’ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് ‘മരണം’ വരെ സിനിമാ തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ് അബു  നേരത്തെ‘അമ്മ’യ്ക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.

error: Content is protected !!