മദ്യപിക്കാനുള്ള പ്രായപരിധി കൂട്ടി സംസ്ഥാന സര്‍ക്കാര്‍

മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സര്‍ക്കാര്‍ കൂട്ടി. നിലവില്‍ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ല്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. സംസ്ഥാനത്തെ മദ്യ ഉപയോഗം ഇത്തരത്തില്‍ സൗഹാര്‍ദ്ദപരമായി കുറയ്ക്കാന്‍ സാധിക്കുമെന്നും കടംകംപള്ളി സുരേന്ദ്രന്‍ അറിയപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ബില്‍ പാസായത്. പിതാവും മുത്തച്ഛനും മദ്യത്തിന് അടിപ്പെട്ടതു മൂലം കുടുംബത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഉദാഹരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ബില്‍ പാസാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചത്.

ആത്മഹത്യ ചെയ്ത പിതാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ഏറ്റുവാങ്ങിയ സംഭവവും അനില്‍ അക്കര സഭയില്‍ വിവരിച്ചു. മദ്യ വില്‍പന മേഖലയില്‍ ഉള്ളവരെ സഹായിക്കാനുള്ള ഇത്തരം നടപടികള്‍ക്ക് പകരം മദ്യം തകര്‍ത്ത കുടുംബങ്ങള്‍ക്ക് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്ന് അനില്‍ അക്കര സഭയെ അറിയിച്ചു.

error: Content is protected !!