യെഡിയൂരപ്പ രാജിവച്ചു : നാണംകെട്ട് ബി ജെ പി

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെഡിയൂരപ്പ രാജിവെക്കുകയായിരുന്നു.ഭൂരിപക്ഷം തെളിയിക്കാനുളള സാധ്യത മങ്ങിയതിനാലാണ് രാജി വെച്ചത്.ബിജെപി ഓഫീസില്‍ തയ്യാറാക്കിയ 13 പേജുളള രാജിപ്രസംഗമാണ് യെദ്യൂരപ്പ നടത്തിയത്.വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് നേരത്തെ തന്നെ ഭയമുണ്ടയിരുന്നു. അതുകൊണ്ട് സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് യെഡിയൂരപ്പ നാണക്കേട് ഒഴിവാക്കിയത്.

വികാരാധീനനായാണ് യെഡിയൂരപ്പയുടെ പ്രസംഗം. ‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണയും സ്നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്‍കി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രസിഡന്റായത് 2016ലാണ്. പാര്‍ട്ടി കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചത്’– യെഡിയൂരപ്പ പറഞ്ഞു.

വിശ്വാസവോട്ടെടുപ്പ് അടക്കം സഭയുടെ മുഴുവന്‍ നടപടിക്രമങ്ങളും സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സഭാനടപടികള്‍ തത്സമയം കാണുന്ന രാജ്യത്തെ കോടികണക്കിന് ജനങ്ങള്‍ക്ക് മുന്‍പില്‍ രാജിക്കുളള സാഹചര്യം വൈകാരികമായി വിശദീകരിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ബിജെപി വിശ്വസിക്കുന്നു. രണ്ട് ദിവസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാര്‍ എന്ന നാണക്കേട് അല്‍പ്പമെങ്കിലും ഇതിലൂടെ മറിക്കടക്കാമെന്നും നേതൃത്വം കരുതുന്നു.

error: Content is protected !!