നിപ വൈറസ്; ചികിൽസയിലുള്ളവർക്ക് മരുന്ന് നൽകി തുടങ്ങി

നിപ വൈറസ് ബാധിതര്‍ക്ക് മലേഷ്യയില്‍ നിന്നുമെത്തിച്ച മരുന്നുകള്‍ നൽകി തുടങ്ങി. ഇൗ മരുന്നിന് ചില പാര്‍ശ്വഫലങ്ങളുണ്ടെങ്കിലും മരണനിരക്ക് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിനോടകം രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നുമെത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നാലായിരം ഗുളികകള്‍ കൂടി എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം നിപ ചികിത്സയ്ക്കുള്ള മാർ​ഗ്​​ഗനിർദേശങ്ങൾ ഇന്ന് പ്രഖ്യാപിക്കും. നിപ രോഗലക്ഷണങ്ങളുമായി ഒരാള്‍ വന്നാല്‍ ഏത് രീതിയില്‍ ചികിത്സ നടത്തണം എന്തെല്ലാം മുന്‍കരുതലുകള്‍ പാലിക്കണം എന്നീ കാര്യങ്ങളില്‍ പ്രോട്ടോകോൾ പിന്തുടരുണം. ഇതോടെ നിപ ചികിത്സയ്ക്ക് സംസ്ഥാനമൊന്നാകെ ഏകീകൃത രൂപം വരും. ഇതോടൊപ്പം നിപ ബാധിച്ച് മരിക്കുന്നവരെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ചും ഇന്ന് മാർ​ഗ്​​ഗനിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും.

error: Content is protected !!