ബംഗാളിലെ 20 ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ മുന്‍തൂക്കം

ബംഗാളിലെ 20 ജില്ലകളിലും തൃണമൂല്‍ കോണ്‍ഗ്രസ്സിന് വ്യക്തമായ മുന്‍തൂക്കം. ആകെയുള്ള 58,692 സീറ്റുകളില്‍ 20,076 എണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് സി.പി.എമ്മും കോണ്‍ഗ്രസും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമ പോരാട്ടങ്ങള്‍ നടത്തിയിരുന്നു. പോളിങ്ങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികള്‍, 622 ജില്ലാ പരിഷത്ത് എന്നിവടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

4509 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 361 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയും 281 സീറ്റുമായി സി.പി.എമ്മും ബഹുദൂരം പിന്നിലാണ്. കോണ്‍ഗ്രസിന് 137, മറ്റുള്ളവര്‍ക്ക് 51 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ്.

സംസ്ഥാനത്ത് 291 കൗണ്ടിങ്ങ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിക്ക വോട്ടെണ്ണല്‍ കേന്ദ്രത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാവസ്ഥ പുറപ്പെടുവിച്ചിട്ടുണ്ട്. പോളിങ്ങ് ദിനം വ്യാപകമായ അക്രമങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. അക്രമങ്ങളില്‍ 17 പേര്‍ കൊല്ലപ്പെടുകയും അന്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പില്‍ ഇത്രയധികം തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളില്‍ എതിരില്ലാതെയെങ്ങിനെ തിരഞ്ഞെടുക്കപ്പെടുമെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.

You may have missed

error: Content is protected !!