ക​ർ​ണാ​ട​ക​യി​ൽ തൂ​ക്കു​സ​ഭ പ്ര​വ​ചി​ച്ച് എ​ക്സി​റ്റ് പോ​ളു​ക​ൾ

കര്‍ണാടകയില്‍ ഒ​രു പാ​ർ​ട്ടി​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് പ്ര​വ​ചി​ക്കു​ന്ന എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ, ജെ​ഡി​എ​സ് നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടു​ന്നു. ഇ​ന്ത്യ ടു​ഡേ-​ആ​ക്സി​സ് സ​ർ​വേ 118 സീ​റ്റ് നേ​ടി ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. ഈ ​എ​ക്സി​റ്റ് പോ​ൾ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്ന ഏ​ക പ്ര​ധാ​ന സ​ർ​വേ.

ജ​ൻ കി ​ബാ​ത് എ​ക്സി​റ്റ് പോ​ളി​ൽ ബി​ജെ​പി 95-114 സീ​റ്റു​ക​ൾ നേ​ടി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സി​നു 73-82, ജെ​ഡി​എ​സി​ന് 32-43 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​എ​ക്സി​റ്റ് പോ​ളി​ലെ പ്ര​വ​ച​നം. ഇ​ന്ത്യ ടു​ഡേ ആ​ക്സി​സ് എ​ക്സി​റ്റ് പോ​ൾ ബി​ജെ​പി​ക്ക് 106-118 സീ​റ്റു​ക​ളാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് 79-92 സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും ജെ​ഡി​എ​സ് 22-30 സീ​റ്റി​ൽ ഒ​തു​ങ്ങു​മെ​ന്നും ഇ​ന്ത്യ ടു​ഡേ-​ആ​ക്സി​സ് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

ബി​ജെ​പി അ​നു​കൂ​ല ചാ​ന​ലു​ക​ളാ​യ ടൈം​സ് നൗ​വും റി​പ്പ​ബ്ളി​ക് ടി​വി​യും പോ​ലും ബി​ജെ​പി​ക്കു കേ​വ​ല ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കു​ന്നി​ല്ല. ടൈം​സ് നൗ-​വി​എം​ആ​ർ സ​ർ​വേ ക​ർ​ണാ​ട​ക​യി​ൽ 90-103 സീ​റ്റ് നേ​ടി കോ​ണ്‍​ഗ്ര​സ് വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​മെ​ന്ന് പ്ര​വ​ചി​ക്കു​ന്പോ​ൾ, 97-109 സീ​റ്റു​ക​ൾ നേ​ടി​യ ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​മെ​ന്ന് റി​പ്പ​ബ്ളി​ക് ടി​വി സ​ർ​വേ വി​ല​യി​രു​ത്തു​ന്നു. അ​തേ​സ​മ​യം, ബി​ജെ​പി-100, കോ​ണ്‍​ഗ്ര​സ്-86, ജെ​ഡി​എ​സ്-33, മ​റ്റു​ള്ള​വ​ർ-3 എ​ന്നി​ങ്ങ​നെ​യാ​ണ് എ​ൻ​ഡി​ടി​വി​യു​ടെ ക​ർ​ണാ​ട​ക എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം. ഇ​ന്ത്യ ടി​വി​യു​ടെ എ​ക്സി​റ്റ് പോ​ളു​ക​ൾ പ്ര​കാ​രം ബി​ജെ​പി- 97-107, കോ​ണ്‍​ഗ്ര​സ്- 87-99, ജെ​ഡി​എ​സ്-21-30 എ​ന്നി​ങ്ങ​നെ​യാ​ണു സീ​റ്റ് നി​ല.

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​ന്ന​തു​പോ​ലെ ബി​ജെ​പി​ക്കും മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നും ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പാ​ണ് ഇ​രു​പാ​ർ​ട്ടി​ക​ളും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 224 ൽ 222 ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ശ​നി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം​മൂ​ലം ജ​യ​ന​ഗ​ര മ​ണ്ഡ​ല​ത്തി​ലെ​യും, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ആ​ർ ന​ഗ​റി​ലെ​യും വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

1985ൽ ​രാ​മ​കൃ​ഷ്ണ ഹെ​ഗ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​താ പാ​ർ​ട്ടി അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​തി​നു ശേ​ഷം ക​ർ​ണാ​ട​ക​ത്തി​ൽ ഒ​രു ക​ക്ഷി​യും തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

error: Content is protected !!