മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ​നി​ന്നു മാ​ധ്യ​മ​ങ്ങ​ളെ പു​റ​ത്താ​ക്കി

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രണ്ടാം വാ​ർ​ഷി​കത്തിന്‍റെ ഭാഗമായി കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന പ​രി​പാcc​ടി​യി​ൽ​നി​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ പു​റ​ത്താ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ​നി​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പു​റ​ത്തു​പോ​കാ​ൻ ആ​ദ്യം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്പെ​ട്ട​തി​നു​ശേ​ഷ​വും പു​റ​ത്തി​റ​ങ്ങാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് മു​ഖ്യ​മ​ന്ത്രി ത​ന്നെ പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സഭാ അ​ധ്യ​ക്ഷ​ൻ വി.​വി. ര​മേ​ശ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തെ​ത്തി പു​റ​ത്തു പോ​കാൻ ആവശ്യപ്പെട്ടു.

error: Content is protected !!