ഇന്ന് മുതല്‍ കനത്ത കാറ്റും മഴയും

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മഴയും. വെള്ളിയാഴ്ച മുതല്‍ മെയ് 29 വരെ കേരളത്തില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കന്‍ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം.കാറ്റിന്റെ വേഗത മണിക്കൂറില്‍ 35-45 കിലോമീറ്ററായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

error: Content is protected !!