യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ഒടുവില്‍ പാര്‍ട്ടി വിടുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മോദിയുടെ ഒറ്റയാള്‍ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സിന്‍ഹയെ പാര്‍ട്ടി നേതൃത്വം പലകുറി വിലക്കിയെങ്കിലും കടുത്ത വിമര്‍ശനവുമായി മുന്നോട്ടു പോവുകയായിരുന്നു.

പാര്‍ലമെന്‍റ് സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് സിന്‍ഹ പ്രതികരിച്ചു. ബിജെപിയെ മോദി നശിപ്പിക്കുമെന്നും സിന്‍ഹ വിമര്‍ശിച്ചു.

സിന്‍ഹ ഏറെ നാളായി പാര്‍ട്ടിയുമായി അകലത്തിലായിരുന്നു. മകന്‍ ജയന്ത് സിന്‍ഹ കേന്ദ്ര സഹമന്ത്രിയാണ്.നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൊതുവേയും പ്രധാനമന്ത്രിക്ക് പ്രത്യേകിച്ചും വന്‍സമ്മര്‍ദ്ദമുണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിഞ്ഞിരുന്നു. മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുള്ള ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പം പാര്‍ട്ടി വിടുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം.

error: Content is protected !!