വിന്നി മണ്ടേല അന്തരിച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നാ​യ​ക​ൻ നെ​ൽ​സ​ൺ മണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ​യും വ​ർ​ണ​വി​വേ​ച​ന​വി​രു​ദ്ധ നാ​യി​ക​യു​മാ​യ വി​ന്നി മണ്ടേ​ല (81) അ​ന്ത​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു വി​ന്നി മ​ഡി​കി​സേ​ല മണ്ടേ​ലയു​ടെ അ​ന്ത്യം. ദീ​ർ​ഘ​കാ​ല​മാ​യി വി​ന്നി അ​സു​ഖ​ബാ​ധി​ത​യാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. അ​സു​ഖം മൂ​ലം ഈ ​വ​ർ​ഷം ആ​ദ്യം മു​ത​ൽ നി​ര​ന്ത​രം വി​ന്നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മ​ണ്ഡേ​ല​യ്ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച വി​ന്നി​യെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മാ​താ​വ് എ​ന്നാ​ണു വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

മണ്ടേ​ലയു​ടെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യാ​യി​രു​ന്നു വി​ന്നി. ജോ​ഹ​ന്നാ​സ്‌​ബ​ർ​ഗി​ൽ​വ​ച്ച് ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ലാ​ണ് മണ്ടേ​ല​യെ വി​ന്നി ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. 1958ൽ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. മ​ണ്ടേ​ല-​വി​ന്നി ദ​മ്പ​തി​ക​ൾ​ക്ക് സെ​നാ​നി, സി​ൻ​ഡ്സി​സ്വ എ​ന്നീ ര​ണ്ട്‌ പു​ത്രി​മാ​ർ ജ​നി​ച്ചു. ര​ണ്ടാ​മ​ത്തെ പു​ത്രി​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ഴാ​ണ് (1962ല്‍) ​മ​ണ്ടേ​ല​റോ​ബി​ൻ ദ്വീ​പി​ൽ ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന​ത്. 22 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണു വി​ന്നി മണ്ടേ​ല​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ക​ണ്ണാ​ടി ജ​ന​ലി​നി​പ്പു​റം നി​ന്നെ​ങ്കി​ലും ഒ​ന്നു കാ​ണാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​ത്. മണ്ടേ​ല ജ​യി​ലി​ൽ ക​ഴി​ഞ്ഞ 27 വ​ർ​ഷം ര​ണ്ടു മ​ക്ക​ളെ വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യ​തും വി​ന്നി​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യാ​ദ​ർ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം കു​ടും​ബ​ജീ​വി​ത​ത്തി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​പ്പോ​ൾ 1992-ൽ ​ഇ​വ​ർ വേ​ർ​പി​രി​യു​ക​യും 1996 മാ​ർ​ച്ച്‌ ഒ​ന്നി​നു വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ​മോ​ചി​ത​യാ​യെ​ങ്കി​ലും മ​ണ്ടേ​ല​യു​മാ​യു​ള്ള ബ​ന്ധം അ​വ​ർ നി​ല​നി​ർ​ത്തി​യി​രു​ന്നു. പേ​രി​ന്‍റെ അ​റ്റ​ത്തു​ള്ള മ​ണ്ടേ​ല വി​ട്ടു​ക​ള​യാ​നും അ​വ​ർ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല.

error: Content is protected !!