വ്യാജ ഹര്‍ത്താല്‍; അനുകൂല പ്രചരണം നടത്തിയ പോലീസുകാരന് സസ്പെന്‍ഷന്‍

അപ്രഖ്യാപിത ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പൊലീസുകാരന്‍ സസ്പെന്‍ഷന്‍. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്റഫിനാണ് സസ്പെന്‍ഷന്‍. നാദാപുരം ഏരിയയിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു.

കത്വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്റഫ് ഈ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു.കോഴിക്കോട് റൂറല്‍ എസ്.പി പുഷ്ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് പൊലീസുകാരനെ സസ്പെന്‍റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

You may have missed

error: Content is protected !!