ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന് അടക്കമുള്ള വിവിധ പ്ലാന്‍റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹാരിസണ്‍ മലയാളം നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ റോബിന്‍ഹുഡിനെ ആവാന്‍ പാടില്ലെന്ന് കോടതി പറഞ്ഞു. ഈ കേസില്‍ കക്ഷി ചേരുന്നത് കുമ്മനം രാജശേഖരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ അടക്കമുള്ള വന്‍കിട എസ്‌റ്റേറുകള്‍ റവന്യൂ ഭൂമി വന്‍ തോതില്‍ കൈവശം വച്ചിരിക്കുന്നതായിട്ടാണ് നേരെത്തയുള്ള റിപ്പോര്‍ട്ട്.

രാജാമാണിക്യം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തന്നെ അനിധകൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന വന്‍കിട എസ്‌റ്റേറുകാരില്‍ വസ്തു തിരിച്ചുപിടിക്കണമെന്നതാണ്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തിരുന്നു. നേരെത്ത സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ നടപടി ശരിവച്ചിരുന്നു. ഇതിനെതിരെ ഹാരിസണ്‍ കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

error: Content is protected !!