കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

ത്രിപുരയ്ക്ക് പിന്നാലെ തമിഴ് നാട്ടിലും അക്രമം അഴിച്ചു വിട്ട ബിജെപിക്ക് നേരെ തമിഴ് നാട്ടില്‍ പ്രതിഷേധം. പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറ്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ത്രിപുരയിലെ വിജയത്തിന് പിന്നാലെ സിപിഎം ഓഫീസുകളും ലെനിന്റെ പ്രതിമകളും തിരഞ്ഞ് പിടിച്ച് തകര്‍ക്കപ്പെട്ടതിന് പിന്നാലെ തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമകളും തകര്‍ക്കണമെന്ന് തമിഴ്‌നാട് യുവമോര്‍ച്ചാ നേതാവ് സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇന്നലെ പെരിയാറിന്റെ പ്രതിമകള്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ അക്രമമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് രാത്രിയില്‍ ബിജെപി ഓഫീസ് അക്രമിക്കപ്പെട്ടത്. സ്ഥിതി നിയന്ത്രണാധീനമാണെന്ന് പോലിസ് പറഞ്ഞു.

error: Content is protected !!