ആകാശ് തില്ലങ്കേരിക്ക് ജയിലിനുള്ളില്‍ വഴിവിട്ട സഹായം; കെ. സുധാകരന്‍

ഷുഹൈബ് വധക്കേസ് പ്രതികൾക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നും ആരോപണം. കെ സുധാകരനാണ് പരാതി ഉന്നയിച്ചത്. ഷുഹൈബ് വധക്കേസ് പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. 3 ദിവസങ്ങളിൽ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്നും ആരോപണം. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ചെയ്യുന്നെന്നും പരാതി.

error: Content is protected !!