തിരുവനന്തപുരത്ത റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ വിദേശത്ത് നിന്ന്

തിരുവനന്തപുരത്ത റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയാളി സംഘത്തിന് വാഹനം വാടകയ്ക്ക് എടുത്ത് കൊടുത്തവരാണ് പിടിയിലായത്. രാജേഷിനെ കൊല്ലാനുള്ള ക്വൊട്ടേഷന്‍ വിദേശത്ത് നിന്നുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവർക്ക് സ്വിഫ്റ്റ് കാർ തരപ്പെടുത്തികൊടുത്ത മൂന്നു പേരെ കായംകുളത്തുനിന്നും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

രാജേഷ് വിദേശത്തു ജോലി ചെയ്തിരുന്നപ്പോള്‍ ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രാജേഷുമായുള്ള ബന്ധം സ്ത്രീയുടെ കുടുംബ ബന്ധം വേർപിരിയാനും ഇടയാക്കി. സ്ത്രീയും ഭർത്താവും വിദേശത്തു നടത്തിവന്ന ബിനസ്സിൻറ തകർച്ചക്കും ഇത് കാരണമായി. രാജേഷിനെ ആക്രമിക്കുന്ന സമയത്തും വിദേശത്തുള്ള സ്ത്രീയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു.

നിലവിളി കേട്ടുവെന്നും മറ്റൊരു സുഹൃത്തിനെ വിവരമറിച്ചത് താണെന്നും വിദേശത്തുള്ള സ്ത്രീ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മൊഴിയും സാഹചര്യ തെളിവുമാണ് ക്വട്ടേഷൻ വിദേശത്തുനിന്നാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. രാജേഷിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള ഒരു സഹകണ ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ചുമന്ന സ്വിഫ്റ്റ് കാറിൻറെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം.

error: Content is protected !!