പാർലമെന്റ് സമ്മേളനം: രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

പാ​ർ​ല​മെ​ന്‍റി​ൽ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ആ​രം​ഭി​ക്കും. വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട നീ​ര​വ് മോ​ദി അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ൽ ആ​ഞ്ഞ​ടി​ക്കാ​നാണ് പ്ര​തി​പ​ക്ഷ നീക്കം. പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ഇ​രു​സ​ഭ​ക​ളി​ലും ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്ന ബി​ജെ​പി പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വി​ഷ​യം സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്നും സൂചനകൾ ഉണ്ട്. ഇ​രു​സ​ഭ​ക​ളി​ലും മാ​ർ​ച്ച് 31നു ​മു​ൻ​പ് ബ​ജ​റ്റ് പാസാ​ക്കേ​ണ്ട​തു​ണ്ട്.

error: Content is protected !!