അയോഗ്യനാക്കിയ എം.ജി .വൈസ്ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന് തല്‍സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി

യോഗ്യതയില്ലെന്ന കാരണത്താന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ പദവിയില്‍ നിന്നും അയോഗ്യനാക്കാപ്പെട്ട ബാബു സെബാസ്റ്റ്യന് തല്‍സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റിയനെ അയോഗ്യനാക്കിയ ഹൈക്കോടതി ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രില്‍ 16 വരെ വൈസ്ചാന്‍സിലര്‍ പദവിയില്‍ തുടരാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ബാബു സെബാസ്റ്റ്യന് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രേംകുമാര്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഇദ്ദേഹത്തിന്റെ വിസി നിയമനം റദ്ദാക്കിയിരുന്നു. ബാബു സെബാസ്റ്റിയന് വൈസ് ചാന്‍സ്‌ലര്‍ പദവിയിലിരിക്കാനുള്ള യോഗ്യതകളില്ലെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. അദ്ദേഹം പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്നില്ല, 10 വര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ ഈ വാദങ്ങളൊന്നും നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്കും നിയമപരമായി സാധുതയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം വിസിയാകാന്‍ മതിയായ യോഗ്യതയുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായരുന്നു ബാബു സെബാസ്റ്റ്യന്‍ .അതിനുപിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവും വന്നിരിക്കുന്നത്.

error: Content is protected !!