കുറ്റിപ്പുറം ദേശീയ പാതസര്‍വേ നാട്ടുകാര്‍ തടഞ്ഞു:സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച്‌ നീക്കി

കുറ്റിപ്പുറം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ പ്രതിതിഷേധവുമായി എത്തിയത്.ദേശിയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സര്‍വേ നടപടികള്‍ തടഞ്ഞു.പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.അനീതിക്ക് കാവല്‍ നില്‍ക്കുന്നവരായി പോലീസ് മാറിയെന്ന് സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ർ​ന്നു പലത​വ​ണ മാ​റ്റി​വ​ച്ച സ​ർ​വേ ന​ട​പ​ടി​ക​ളു​മാ​യാ​ണ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.സ​ർ​വേ ത​ട​യാ​നു​ള്ള സ​മ​ര​സ​മി​തി​യു​ടെ നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി ക​ന​ത്ത പോ​ലീ​സ് സം​ര​ക്ഷ​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് ത​ട​ഞ്ഞു. ഭൂ​മി ന​ഷ്ട​മാ​കു​ന്ന​വ​രും ഹൈ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്ച ക​ള​ക്ട​ർ വി​ളി​ച്ച യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞി​രു​ന്നു. ജ​ന​കീ​യ സ​മ​രം ന​ട​ന്ന മ​ല​പ്പു​റ​ത്ത് 2009, 11, 13 വ​ർ​ഷ​ങ്ങ​ളി​ൽ 3എ ​വി​ജ്ഞാ​പ​നം ഇ​റ​ക്കി​യെ​ങ്കി​ലും സ​ർ​വേ ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​ന്നി​രു​ന്നു. ദേ​ശീ​യ​പാ​ത 45 മീ​റ്റ​റി​ൽ വി​ക​സി​പ്പി​ക്കാ​ൻ ജി​ല്ല​യി​ൽ 243.9 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്.

error: Content is protected !!