വയൽ കിളികളുടെ സമരപന്തൽ കത്തിച്ച സംഭവം: സി.പി.എമ്മിനെതിരെ പ്രതിഷേധം ശക്തമാവുന്നു

കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. അധികാരം ഉപയോഗിച്ച് സി.പി.എം സമരത്തെ അടിച്ചമർത്തുകയാണെന്ന് വിവിധ സംഘടനകൾ അറിയിച്ചു .

സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. ത​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന വ​യ​ലാ​ണെ​ന്നും ഇ​ത് നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം ന​ട​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ദേ​ശീ​പാ​ത​യു​ടെ സ​ർ​വേ​യ്ക്കാ​യി കീ​ഴാ​റ്റൂ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​യ​ൽ​ക്കി​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​യ്ക്കാ​യി എ​ത്തി​യ​ത്. ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

You may have missed

error: Content is protected !!