കീഴാറ്റൂരിലെ സമരപന്തൽ കത്തിച്ച സംഭവത്തിൽ സി.പി.എമ്മിന് ബന്ധമില്ല : പി.ജയരാജൻ

കീ​ഴാ​റ്റൂ​രി​ലെ സ​മ​ര​പ്പ​ന്ത​ൽ ക​ത്തി​ച്ച​തു​മാ​യി സി​പി​എ​മ്മി​നു ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. സ​ർ​വേ ന​ട​ത്തി​യാ​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി മ​ണ്ണെ​ണ്ണ കു​പ്പി​യും കൈ​യ്യി​ലേ​ന്തി നി​ന്ന​ത് സ​മ​ര​ക്കാ​രാ​യി​രു​ന്നെ​ന്നും വ​യ​ലി​ലെ പു​ൽ​ക്കൂ​ന​ക​ൾ​ക്ക് തീ​യി​ട്ട​തും അ​വ​രാ​യി​രു​ന്നെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

വി​ക​സ​ന​പ്ര​ശ്ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​റും പാ​ർ​ട്ടി​യും ന​ട​ത്തു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം കേ​ര​ള​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. കീ​ഴാ​റ്റൂ​രി​ലെ പ​ന്ത​ൽ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നു ബ​ന്ധ​മി​ല്ല. ചി​ല മാ​ധ്യ​മ​ങ്ങ​ളും വ​ല​തു​പ​ക്ഷ​ക്കാ​രും വ്യാ​പ​ക​മാ​യ ക​ള്ള​പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. സ​ർ​വേ ന​ട​ത്തി​യാ​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി മ​ണ്ണെ​ണ്ണ കു​പ്പി​യും കൈ​യ്യി​ലേ​ന്തി​നി​ന്ന​ത് സ​മ​ര​ക്കാ​രാ​ണ്. രാ​വി​ലെ മു​ത​ൽ ത​ന്നെ വ​യ​ലി​ലെ പു​ൽ​ക്കൂ​ന​ക​ൾ​ക്ക് തീ​യി​ട്ട​തും അ​വ​രാ​യി​രു​ന്നു. സ​ർ​വേ ന​ട​ത്താ​നെ​ത്തി​യ​വ​രും പോ​ലീ​സും അ​ങ്ങോ​ട്ട് ക​ട​ക്കാ​തി​രി​ക്കാ​നാ​യി​രു​ന്നു അ​ത്. നി​ര​ന്ത​ര​മാ​യി പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യി​ട്ടും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സം​യ​മ​നം മൂ​ല​മാ​ണു സം​ഘ​ർ​ഷം ഒ​ഴി​വാ​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

കീ​ഴാ​റ്റൂ​രി​ലെ ജ​ന​ങ്ങ​ൾ വി​ക​സ​ന വി​രു​ദ്ധ​ര​ല്ല. നാ​ടാ​കെ വി​ക​സ​ന​ത്തി​നു കൊ​തി​ക്കു​ന്പോ​ൾ ജ​മാ​അ​ത്തെ ഇ​സ്ളാ​മി​ക്കാ​രും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളും ആ​ർ​എ​സ്എ​സു​കാ​രു​മാ​ണ് കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി അ​ത് മു​ത​ലെ​ടു​ക്കാ​നാ​ണ് ശ്ര​മം. അ​ത് കീ​ഴാ​റ്റൂ​രി​ലെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് സ​മ​ര​നാ​ട​കം പൊ​ളി​ഞ്ഞു​പോ​യ​തെ​ന്നും ജ​യ​രാ​ജ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

error: Content is protected !!