കണ്ണൂര്‍ ആയിക്കരയില്‍ ചെറുമകള്‍ മുത്തശ്ശിയെ ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ആയിക്കരയില്‍ ഉപ്പാല വളപ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത് .ദീപ എന്ന യുവതി മുത്തശ്ശി കല്യാണിയെ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയിലൂടെ പുറത്തു വന്നതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഉപ്പാല വളപ്പിലെ വീട്ടില്‍ ദീപയും ,അമ്മ ജാനകിയും,മുത്തശ്ശി കല്യാണിയും ദീപയുടെ രണ്ട് മക്കളുമാണ് താമസം.കഴിഞ്ഞദിവസം ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് കല്യാണിയെ ദീപ വീടിന്‍റെ ഉമ്മറത്ത്‌ വച്ച് മര്‍ദ്ദിച്ചത്.

അതേ സമയം ദീപയുടെ മാനസീക സംഘര്‍ഷമാണ് ഈ ചെയ്തിക്ക്‌ കാരണമായതെന്ന് നാട്ടുകാര്‍ ചുണ്ടി കാട്ടുന്നു.ഭര്‍ത്താവ് ഉപേഷിച്ച് പോയ ദീപയുടെ ചുമലിലാണ് കുടുബത്തിന്‍റെ മുഴുവന്‍ ഭാരവും .അമ്മയെയും മുത്തശ്ശിയേയും ഒപ്പം പിഞ്ചു മക്കളെയും സംരക്ഷിക്കാന്‍ പാടുപെടുന്നതിനിടെ,കുടുംബത്തില്‍ വന്നുചേര്‍ന്ന ഒരു ദുരന്തവും,തുടര്‍ന്നുള്ള കേസ്സ് നടത്തിപ്പും ദീപയെ മാനസികമായി തളര്‍ത്തി.പല ഘട്ടത്തിലും ദീപ സമാനമായി പെരുമാരിയിട്ടുണ്ടെന്നും നാട്ടുകാര്‍ ന്യൂസ്‌ വിങ്ങ്സ് വാര്‍ത്തകളോട് പറഞ്ഞു.

error: Content is protected !!