കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരന്‍

ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുധാകരന്‍. കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ പറഞ്ഞു. സമരം മുന്നോട്ടു കൊണ്ടു പോകണമായിരുന്നു. നിരാഹാര സമരം തുടരാന്‍ താന്‍ തയാറായിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന് വയ്യെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ചെറുപ്പക്കാര്‍ക്ക് സംരക്ഷണം കിട്ടുന്നില്ലെന്ന ആരോപണം ഇപ്പോള്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. അതു കൊണ്ടാണ് ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ മടിക്കുന്നത്. അക്രമങ്ങളെ ചെറുക്കാനുള്ള നടപടികള്‍ വേണമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ സുധാകരന്റെ അഭിപ്രായത്തോട് കൂടുതല്‍ നേതാക്കളും യോജിച്ചു.

പാര്‍ട്ടി ഗാന്ധിയന്‍ സമരരീതി മാറ്റണം. പാര്‍ട്ടിക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനാകില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സുധാകരന്റെ നിരാഹാരം പാര്‍ട്ടി ഇടപെട്ട് നിര്‍ത്തുകയായിരുന്നു. ആവശ്യം അംഗീകരിക്കപ്പെടാതെ നിരാഹാരം നിര്‍ത്തിയതിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു.

ഇതിനിടെ ശുഹൈബ് വധകേസില്‍ നിലവിലെ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി വ്യക്തമാക്കി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കോടതി പറഞ്ഞു. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിക്കുമോ എന്നാണ് ഹൈകോടതി നോക്കുന്നതെന്നും ജസ്റ്റിസ് കെമാല്‍പാഷ വ്യക്തമാക്കി. കണ്ണൂരിലെ മൂന്നു കേസുകളില്‍ കോടതി സി.ബി.ഐ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്നും അന്നൊന്നും കോടതിക്ക് കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന വിഷയം വന്നിട്ടില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. ഒരാള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് അധികാരം ഉണ്ടോ എന്ന് സംശയം ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു വ്യക്തമാക്കി.

തുടര്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ പലരും കൈകഴുകി പോവുകയാണ്. നീതിപൂര്‍വമായ അന്വേഷണം സംസ്ഥാന പൊലീസിന് എങ്ങനെ നടത്താന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ക്ക് എന്നെങ്കിലും വ്യക്തി വൈരാഗ്യം ഷുഹൈബുമായി ഉണ്ടായിരുന്നോവെന്നും

എന്നാല്‍ ശുഹൈബ് കേസ് ഹൈകോടതിക്ക് പരിഗണിക്കാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, സമാനമായ നിരവധി കേസുകള്‍ കോടതി പരിഗണിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കെമാല്‍പാഷ ചൂണ്ടിക്കാട്ടി. കൊലപാതക കേസിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടരുതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

പ്രാദേശിക വിഷയങ്ങള്‍ ആണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യം. കേസിലെ പ്രതിയായ ബിജുവിനെ ഷുഹൈബ് അടിച്ചിരുന്നു. ഷുഹൈബ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബിജു സി.പി.എം അനുഭാവിയുമാണ്. മികച്ച അന്വേഷണമാണ് നടക്കുന്നതെന്നും സി.ബി.ഐ വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

error: Content is protected !!