കേരളത്തിലെ നിരത്തില്‍ നിന്നു ഐഒസി ബുള്ളറ്റ് ടാങ്കറുകള്‍ പിന്‍വലിച്ചു തുടങ്ങി

അപകട സാധ്യത കണക്കിലെടുത്താണ് കേരളത്തിലെ നിരത്തില്‍ നിന്ന് ബുള്ളറ്റ ടാങ്കര്‍ ലോറികള്‍ പിന്‍വലിക്കാൻ ഐ.ഒ.സി തീരുമാനിച്ചത്. കൊച്ചി – സേലം എല്‍പിജി പൈപ്പ് ലൈന്‍ പദ്ധതി (കെഎസ്പിഎല്‍ ) പൂര്‍ത്തിയാകുന്നതോടെ ഇവയെ പൂര്‍ണ്ണായും പിന്‍വലിക്കുമെന്നാണ് ഐഒസി അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും,ഭാരത് പെട്രോളിയം കോര്‍പ്പറേഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് ഇത്. ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതകനീക്കം ആരംഭിച്ചതോടെ 50 ബുള്ളറ്റ് ടാങ്കറുകള്‍ ഇതുവരെ പിന്‍വലിച്ചതായി ഐഒസി എല്‍പിജി വിഭാഗം അറിയിച്ചു.

error: Content is protected !!