ഭക്ഷ്യ വിഷബാധ; ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു

ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് കോളേജ് ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. 9 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല. ഭക്ഷ്യവിഷബാധയുണ്ടായ കോളേജ് മെസ്സില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

അതേസമയം ഭക്ഷ്യവിഷബാധയുണ്ടായതില്‍ പ്രതിഷേധിച്ച് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസ് ഉപരോധിക്കുകയാണ്. ഭക്ഷ്യവിഷബാധ തടയാന്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഉപരോധം.

error: Content is protected !!