വത്തക്ക മാഷിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

വത്തക്ക പരാമര്‍ശവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലീസാണ് കേസെടുത്തത്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ജവഹര്‍ മുനവറിനെതിരെ പരാതി നല്‍കിയത്. സത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്.

വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 28 വരെയാണ് അധ്യാപകനായ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ മുടിയെയും വസ്ത്രധാരണരീതിയെയും വിമര്‍ശിക്കുമ്പോഴാണ് നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെ അധ്യാപകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്.

error: Content is protected !!