കാനത്തിനെതിരെ മത്സരിക്കാനില്ലെന്ന് സി. ദിവാകരന്‍

; ഇസ്‌മെയില്‍ പക്ഷത്തിന്‍െ ആവശ്യം തള്ളി; ‘ഐക്യത്തിനാണ് പ്രാധാന്യം’
KERALA March 4, 2018, 10

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മല്‍സരിക്കാനില്ലെന്ന് സി.ദിവാകരന്‍. പാര്‍ട്ടിയില്‍ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ദിവാകരന്‍ പറഞ്ഞു. നേരത്തെ കാനത്തിനെതിരെ സി.ദിവാകരനോട്മല്‍സരിക്കണമെന്ന് കെ.ഇ ഇസ്‌മെയില്‍ ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കെ.ഇ. ഇസ്മയില്‍ പക്ഷത്തോട് ദിവാകരന്‍ നിലപാട് തന്റെ നിലപാട് അറിയിച്ചത്. സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കെ.ഇ. ഇസ്മായിലുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് നേതൃത്വം ഉറ്റ് നോക്കുന്നത്.

സംസ്ഥാനസെന്ററില്‍ നിന്ന് നിര്‍ദ്ദേശിക്കുന്ന കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ ജില്ലകള്‍ക്ക് അനുവദിച്ച ക്വാട്ടയിലേക്ക് ജില്ലാഘടകങ്ങള്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് സിപിഐയിലെ പതിവ്. പക്ഷെ മസരത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇസ്മയിലിന്റെ ചട്ട ലംഘനങ്ങള്‍ നിരത്തുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയതില്‍ വലിയ വിമര്‍ശനമുയര്‍ന്നു. സമ്മേളനത്തിന്റെ ശോഭ കെടുത്തിയെന്ന് പ്രതിനിധി ചര്‍ച്ചയില്‍ പൊതുവുകാരമുയര്‍ന്നപ്പോള്‍ പ്രതിരോധത്തിലായത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടു. വിമര്‍ശനമുയര്‍ന്നെങ്കിലും നിലപാടിലുറച്ച് കാനം നിലകൊണ്ടു.

error: Content is protected !!