കെ.സി.ബി.സിയുടെ എതിര്‍പ്പില്‍ ആശങ്കയില്ലെന്ന് എ.കെ ബാലന്‍

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ രൂക്ഷ പ്രതികരണമാണ് കത്തോലിക്കാ സഭയും കെ.സി.ബി.സിയും നടത്തുന്നത്. എന്നാല്‍ കെ.സി.ബി.സിയുടെ നിലപാടില്‍ ആശങ്കയില്ലെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മദ്യനയം തിരിച്ചടി ആകുമെന്ന് വിചാരിക്കുന്നില്ല. പഞ്ചായത്തുകള്‍ തോറും ബാര്‍ തുറക്കുന്നതിന് നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കേസുകളില്‍ ഉയര്‍ന്ന ഫീസ് നല്‍കി സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടു വരുന്നത് നീതി സംരക്ഷിക്കാനാണ്. നീതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ത്രീസ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാക്കുമെന്ന് താമരശേരി ബിഷപ്പും കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞതിന് മറുപടിയെന്നോണമാണ് മന്ത്രി ബാലന്റെ പ്രതികരണം.

error: Content is protected !!