അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരന്‍; രാജ് താകറെ

അക്ഷയ്കുമാര്‍ കനേഡിയന്‍ പൗരനാണെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനതലവന്‍ രാജ് താക്കറെ. ഭരത് കുമാര്‍ എന്നറിയപ്പെടുന്ന നടന്‍ മനോജ് കുമാറിന്റെ പാത പിന്തുടരാനാണ് അക്ഷയ്കുമാറിന്റെ ആഗ്രഹമെന്നും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മനോജ് കുമാറിനെപ്പോലെയാണോ എന്ന് പരിശോധിക്കണമെന്നും എംഎന്‍എസ്സിന്റെ റാലിയിലെ പ്രസംഗത്തില്‍ രാജ് താക്കറെ പറഞ്ഞു.

‘ഇന്ത്യാക്കാരെ ദേശീയത പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ സത്യത്തില്‍ അദ്ദേഹം സ്വയം കനേഡിയന്‍ പൗരനാണ്. കനേഡിയന്‍ പാസ്‌പോര്‍ട്ടും അദ്ദേഹത്തിന്റെ കൈവശമുണ്ട് . വിക്കിപീഡിയ പോലും ഇന്ത്യയില്‍ ജനിച്ച കനേഡിയന്‍ പൗരനെന്നാണ് അക്ഷയിനെ വിശേഷിപ്പിക്കുന്നത്.

അടുത്തിടെ ഇറങ്ങിയ അക്ഷയിന്റെ രണ്ടു ചിത്രങ്ങള്‍ ടോയ്‌ലറ്റ് ഏക് പ്രേം കഥ, പാഡ് മാന്‍ ഗവര്‍മെന്‌റിന്റെ സ്‌കീമുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രോപഗാന്‍ഡയായിരുന്നുവെന്നും താക്കറെ ആരോപിച്ചു.

error: Content is protected !!