ശിവരാത്രി ദിനത്തില്‍ ശിവക്ഷേത്രങ്ങളില്‍ ഭീകരാക്രമണ സാധ്യത :ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മഹാശിവരാത്രി ദിനത്തില്‍ രാജ്യത്തെ ശിവക്ഷേത്രങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ശിവക്ഷേത്രങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി.

ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് നാസിക്കിലേത്. പഞ്ചാബ്, ഹരിയാന, ജമ്മു, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ശിവക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

error: Content is protected !!